2021 ഏപ്രിൽ 19ാം തീയ്യതി പി.കെ ദാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവർത്തനമാരംഭിച്ച AWESOME കോസ്മെറ്റോളജി അതിന്റെ രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പുതിയൊരു കോഴ്സിന് തുടക്കം കുറിക്കുകയാണ്. ഇന്ന് 13.01.2022 ന് കാലത്ത് 11 മണിക്ക് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ചെയർമാനും, മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ: ഡോക്ടർ പി.കൃഷ്ണദാസ് "AWESOME INSTITUTE OF COSMETOLOGY" യുടെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ഡയറക്ടർ ഡോ: ആർ.സി കൃഷ്ണകുമാർ, പ്രിൻസിപ്പാൾ ഡോക്ടർ: എം.എ ആൻഡ്രൂസ്, മെഡിക്കൽ സൂപ്രണ്ട് ഡോ: എസ്.പി രാജൻ ഡെർമെറ്റോളജിസ്റ്റ് ഡോ: സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു. സ്വദേശത്തും, വിദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള ഈ കോഴ്സിലേക്ക് അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു.
To know more please click below link,
https://www.pkdashospital.com/gallerydetails.php?id=37