പി.കെ ദാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നവീകരിച്ച പ്രാർത്ഥനാ മുറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയർമാനും, മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ ഡോ: പി.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ജനാബ്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ജനോപകാരപ്രദമായ ചില പദ്ധതികൾ പ്രഖ്യാപിച്ചു. *ദാരിദ്ര്യ രേഖക്ക് താഴേയുള്ള നിർധനരായ അർഹരായ 500 പേർക്ക് കോവി ഡ് വാക്സിൻ സൗജന്യമായി നൽകും. * വാണിയംകുളം MMIC ഓർഫനേജ് വിദ്യാർത്ഥികൾക്ക് ഒരു വർഷ കാലത്തേക്ക് പി.കെ ദാസ് ഹോസ്പിറ്റലിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ. കിടത്തി ചികിത്സ വേണ്ടി വരുണ്ടവർക്ക് വാർഡിൽ 25 ശതമാനം ഇളവ് , ലാബ്, റേഡിയോളജി, ഫാർമസി എന്നീ വിഭാഗങ്ങളിൽ അർഹമായ ഇളവുകൾ. എന്നിവ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡയറക്ടർ ഡോക്ടർ: ആർ.സി കൃഷ്ണകുമാർ, പ്രിൻസിപ്പാൾ ഡോക്ടർ: എം.എ ആൺഡ്രൂസ്, സൈതലവി ദാരിമി, അഷറഫ് മുസ്ല്യാർ, കെ.എം മൊയ്തുപ്പ ഹാജി, എന്നിവർ സംസാരിച്ചു. ഡോക്ടർ: മുഹസിൻ സ്വാഗതവും, ഡോക്ടർ: അബ്ദുൾ റഷീം നന്ദിയും പറഞ്ഞു.
To know more please click below link,
https://www.pkdashospital.com/gallerydetails.php?id=38