January 23, 2021 COVISHIELD എന്ന കൊറോണ വാക്സിൻ നൽകുന്നതിന് ഇന്ന് കാലത്ത് 9.00 മണിക്ക് പി.കെ ദാസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തുടക്കമായി

പതിനൊന്ന് മാസ കാലത്തോളം തങ്ങളുടെ ആരോഗ്യം പോലും പരിഗണിക്കാതെ കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടിയ പി.കെ ദാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവർ ക്കാശ്വാസമായി COVISHIELD എന്ന കൊറോണ വാക്സിൻ നൽകുന്നതിന് ഇന്ന് കാലത്ത് 9.00 മണിക്ക് പി.കെ ദാസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തുടക്കമായി. ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഡോക്ടർ: R.C കൃഷ്ണകുമാറിന്റെയും , മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ : S.P രാജൻ അവർകളുടെയും സാനിധ്യത്തിൽ RCH ഓഫീസർ ഡോക്ടർ. ജയന്തി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ വാണിയംകുളം മെഡിക്കൽ ഓഫീസർ ഡോക്ടർ: ശീഹരി, ഡോക്ടർ: ലവ് ലി ലിവിഗ്സ്റ്റൻ, ഡോക്ടർ രാധിക ജനറൽ മാനേജർ ശ്രീ.സെബി പൗലോസ് എന്നിവർ സംസാരിച്ചു. പി കെ ദാസ് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോക്ടർ: രാമകൃഷ്ണൻ ആദ്യ ഡോസ് സ്വീകരിച്ചു. രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും വാക്സിനേഷൻ നടത്തുന്നതാണ്.