CALL

04662344500/8089989932

Emergency : 04662344511 / 2344599

News / Events

May 24, 2026 Free Medical Camp - Shoranur

ഷൊർണൂരിലെ ജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഷൊർണൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ വെച്ച് വിജയകരമായി നടന്നു. പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഷൊർണൂർ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടുനിന്നു. ഓർത്തോപീഡിക്, പൾമണോളജി, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കൺസൾട്ടേഷൻ സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ, വിദഗ്ധ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ലാബ് പരിശോധനകൾക്കും മരുന്നുകൾക്കും പ്രത്യേക ഇളവുകളും ക്യാമ്പിന്റെ ഭാഗമായി നൽകി.

To know more please click below link,

https://pkdashospital.com/gallerydetails/51