വാണിയംകുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അജപാമഠം പരിസരത്ത് അങ്കണവാടി പ്രവേശനോത്സവം 2026 അതിഗംഭീരമായി സംഘടിപ്പിച്ചു. ചെറുകുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ട് ചടങ്ങ് ആഘോഷഭരിതമായി. വാര്‍ഡ് മെമ്പര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നിലവില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്കും പഠനോത്സാഹത്തിനും പ്രചോദനമാകുന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
To know more please click below link,
https://pkdashospital.com/gallerydetails/54